Posts

Showing posts from September, 2021

ആകെപ്പാടെ ശൂന്യത

 ആകെപ്പാടെ ശൂന്യത ചുറ്റും ഒന്നുമില്ലാത്ത അവസ്ഥ തോന്നുമ്പോൾ, നിസ്സഹായാവസ്ഥ, പ്രതീക്ഷയില്ലായ്മ...എന്നിങ്ങനെ നിരാശാപരമായ പല ചിന്തകളും പ്രവർത്തനനിരതമാകുന്നു. "ഇരുട്ടുമുറിയിൽ പെട്ടപോലെ' എന്ന ഉപമ ഉപയോഗിക്കാമെന്ന് തോന്നുന്നു. ഇരുട്ടു മുറി എന്നാൽ ചുറ്റിനും വളരെയധികം പദാർത്ഥങ്ങൾ വച്ചു നിറച്ചിരിക്കുന്നമുറി എന്നല്ലേ? കവചം തീർത്തിരിക്കുന്ന പദാർത്ഥങ്ങൾ വളരെ കൃത്യതയോടെയും പൂർണ്ണമായും അടുക്കിയത് കൊണ്ടല്ലേ ആയത് ഇരുട്ടുമുറി ആയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചുറ്റും അടുക്കിയ പദാർത്ഥങ്ങളിൽ എവിടെയെങ്കിലും ചെറിയൊരു പിഴവ് സംഭവിച്ചിരിക്കുന്നെങ്കിൽ അവിടെ ഒരു സുഷിരമുണ്ടാകുകയും ആയതിലൂടെ പ്രകാശം കടന്നു വരികയും ചെയ്യുമായിരുന്നു. ആ സുചിക്കുഴൽ പോലേയുള്ള ശൂന്യതയ്ക്ക് ഇരുട്ടുമുറിയിൽ ഉള്ള പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ!!  ഇവിടെ പരിഗണിക്കേണ്ടത് ശൂന്യതയിലൂടെ പ്രതീക്ഷയുടെ പ്രതീകമായ പ്രകാശം കടന്നു വരുന്നുവെങ്കിലും, ആയതിന് തട്ടി പ്രതിഫലിക്കാൻ ഒരു പദാർത്ഥമില്ലാത്തിടത്തോളം എത്ര ശക്തമായ പ്രകാശമായാലും ആയതിനെ തിരിച്ചറിയാൻ കഴിയില്ല എന്ന മറ്റൊരു വസ്തുത കൂടിയാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രകാശം ഉണ്ടെന്നും അത് അനുഭവ...

ഒന്നുമല്ലാത്ത, ഒന്നുമില്ലാത്ത ഞാൻ

 ഒന്നുമല്ലാത്ത, ഒന്നുമില്ലാത്ത ഞാൻ ജീവിത കാലഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാവുന്നതാണ് എന്നത് പുതുമയില്ലാത്ത ഒരു വാചകമാണ്. സംഭവിക്കുന്നതിൻറെ ഗാംഭീര്യം പലർക്കും പല രീതിയിൽ അനുഭവപ്പെടുന്നു എന്നുള്ളത് അതിശയോക്തി പകരുന്ന കാര്യം തന്നെ. ഒരു കാര്യം തന്നെ പല മനുഷ്യർക്ക്  പല  അനുഭങ്ങളുണ്ടാക്കുന്നു. ഭൂമി കുലുങ്ങിയാലും ചിലർ കുലുങ്ങുന്നില്ല. എന്നാൽ കാറ്റിൽ ഇല അനങ്ങിയാൽ ചിലർ അതോടെ പതറുന്നു.ഒരമ്മയുടെ തന്നെ രണ്ടു മക്കളിൽ ഒരാൾ മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്നുവെങ്കിൽ, മറ്റേയാൾ സ്വന്തം സ്വാർത്ഥ നേട്ടത്തിൽ അത് നേടുന്നു.അങ്ങനെ തുടങ്ങിയാൽ ഒരുപാട് വ്യത്യസ്തതകൾ. ഒരേ അനുഭവങ്ങൾ വ്യത്യസ്തമായ അനുഭൂതികൾ ഉണ്ടാക്കുന്നുവെങ്കിൽ, ഒന്നു മനസ്സിലാക്കാം സംഭവങ്ങളുടെ പ്രത്യേകതകളേക്കാൾ ആയതിനെ അനുഭവേദ്യമാക്കുന്ന മനസ്സിൻറേയോ ശരീരത്തിൻറേയോ പ്രത്യേകതയാണ് പ്രധാനം. തൂവൽസ്പർശത്തെ വേദനിപ്പിക്കുന്ന മർദ്ദമാക്കാനും, താങ്ങിയിരിക്കുന്ന വലിയ ചുമടിനെ അപ്പൂപ്പൻതാടിയാക്കാനും മനസ്സിനു കഴിയുന്ന പോലെ, വേദനകളെ അനുഭവിപ്പിക്കുന്ന അതേ മനസ്സ് തന്നെ വേദനകളെ മറക്കാനും സഹായിക്കുന്നു.  ചിലത് എന്ന...

സദാ സന്തോഷം സദാ ചിരി

*  എന്തൊരു പരിചയമാ ഈ സൂര്യനെന്നോട്!!! ഇന്നലെ കഴിഞ്ഞുപോയതെങ്ങനെയെന്ന് അയാൾ വകവയ്ക്കുന്നേയില്ല.രാവിലെ കാണുമ്പോൾ നിറചിരിയാണ്. ഇന്നലെ വഴക്കടിച്ചു പിരിഞ്ഞോ , മുഖം വീർപ്പിച്ചു പോയോ എന്നൊന്നും ഇന്ന് ചിന്തിക്കുന്നില്ല. ഇന്ന്, അതൊരു പുതിയ ദിവസം , പുതുമയുള്ള ചിന്തകളും പുതുമനിറഞ്ഞ ചിരിയും. സൂര്യനെ 'മറവി' പഠിപ്പിച്ച ഗുരു ആയിരിക്കും ഏറ്റവും ശ്രേഷ്ഠൻ എന്ന് പോലും തോന്നിപ്പോകുന്നു. ഇന്നലെകളുടെ ബാക്കി പത്രത്തിൻറെ കനം തൂങ്ങിയ മനസ്സും , മണിക്കൂറുകളോളം സുഷുപ്തി കഴിഞ്ഞിട്ടും ക്ഷീണമകലാത്ത ശരീരവും, കലഹങ്ങളുടെ പ്രതിഫലനം കൊണ്ട് ഇരുണ്ടമുഖവുമൊക്കെയായി, ഇന്നിലേയ്ക്ക് പകുതി ഉണർന്നു നോക്കിയപ്പോൾ, കണ്ട സൂര്യന്റെ ചിരി കണ്ണിനേയും മനസ്സിനേയും തുറപ്പിക്കാൻ പോന്നതായ പോലെ. എന്നെയും മറ്റുള്ളവരേയും ഇന്നത്തെ ദിവസം എങ്ങനെയൊക്കെ സഹായിക്കണം എന്നായിരിക്കുമെന്ന് തോന്നുന്നു അയാളുടെ ഒരേ ഒരു ചിന്ത. അതുകൊണ്ടായിരിക്കാം വൈരാഗ്യത്തിൻറെ ലവലേശമില്ലാതെ ഇത്രയ്ക്ക് ചിരിക്കാൻ സാധിക്കുന്നത്. എൻറെ മുഖത്ത് നല്ല ചിരി വിടരാത്തത്, ഒരു പക്ഷെ ഇതിന്റെ എതിർ കാരണവുമാകാം. ഇന്നലെ എന്നെ തോൽപ്പിച്ചവർക്കെതിരേ , ഇന്ന് ഏതൊക്കെ ആയുധങ്ങൾക്ക് മൂർച്ച വയ്പ്...

യാത്ര-സേവനം മുതൽ കടമ വരെ

 നമസ്കാരം, ഇനി അൽപ്പം പറയെട്ടെ 'പൊതുസേവനം' എന്നാണ് എൻറെ തൊഴിൽ മേഖല അറിയപ്പെടുന്നതും ഞാൻ പറഞ്ഞറിയിക്കുന്നതും. അതായത് പൊതുജനത്തിൻറെ ജീവിതം സുഗമമാക്കുവാൻ വിഘാതം സൃഷ്ടിച്ചു നിൽക്കുന്ന സംഗതികളെ വേരോടെ പിഴുതെറിഞ്ഞ്, അവർക്ക് പരമാവധി ആശ്വാസത്തോടെ ജീവിപ്പാൻ വേണ്ടതു ചെയ്യുവാൻ പ്രതിഫലേച്ഛ ലവലേശമില്ലാതെ പ്രവർത്തിക്കുന്നവർ എന്ന് ഒറ്റ ശ്വാസത്തിൽ പറയാം.പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പലവിധമാകയാൽ ആയവ പരിഹരിക്കുവാൻ വേഗതയും കാര്യക്ഷമതയും കൈവരിക്കേണ്ടതിലേക്ക് മേൽപടി മേഖലയും പലതായി തരം തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പും, വാഹനമോടിക്കുവാനുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മോട്ടോർ വാഹനവകുപ്പും...എന്നിങ്ങനെ പോകുന്നു. ഒരു ജനത്തിനു തന്നെ ഒരേസമയം പല പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ വിവിധ മേഖലകളുടെ ഏകോപനം ഒഴിച്ചുകൂടാനാകാത്തതാണ്. ആയതിനുവേണ്ടി പ്രതിഫലേച്ഛ തെല്ലുമില്ലാതെ പ്രവർത്തിക്കാൻ സൻമനസ്സുള്ള ഒരുപാട് പേർ ഉണ്ടെന്നിരിക്കിലും , ആയതിൽ മിടുക്കരെ അതിനു നിയോഗിക്കാനുള്ള അവസരം പ്രശ്നം അനുഭവിക്കുന്നവർക്ക് തന്നെ വിട്ടുകൊടുത്തിട്ടുള്ളതാണ്. ഇങ്ങനെ എല്ലാറ്റിനും ഉപരിയായി പ്രശ്നപര...

ഞാൻ അഥവാ ബോധം

 നമസ്കാരം, സകല സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാനുള്ള മാധ്യമം എന്ന നിലയിൽ ശരീരത്തിൻറെ സംവിധാനങ്ങളെ അത്യധികം ബഹുമാനിക്കേണ്ടതും, അതിൻറെ നല്ല നിലനിൽപിനായുള്ള പരിപോഷണങ്ങൾ നൽകേണ്ടതുമാണ്. അസുഖങ്ങളും അസൗകര്യങ്ങളും വേദനിപ്പിക്കുന്നതാകിലും സുഖങ്ങളെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളായി ആയതിനേയും മാറ്റിവയ്ക്കാം. 'മാധ്യമം' എന്ന് ഞാൻ എടുത്തു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, മേൽപറഞ്ഞവയെല്ലാം അനുഭവിക്കുന്നത് ശരീരമല്ല.സ്തൂലമായ ശരീരമാണ് എല്ലാം അനുഭവിക്കുന്നത് എന്നത് തെറ്റിദ്ധാരണയുടെ അങ്ങേയറ്റമാണ്. ശരീരം അനുഭവങ്ങൾക്കുള്ള വിവിധകാരണങ്ങളിൽ ഒന്നു മാത്രം. കരണങ്ങളെ സ്വീകരിക്കാനും പ്രതികരണങ്ങളെ പുറപ്പെടുവിക്കാനുമുള്ള സങ്കീർണത നിറഞ്ഞ ഉപകരണമാണ് ശരീര വ്യവസ്ഥ എന്നതെങ്കിലും ആയതിനും സ്തൂലമോ, സൂക്ഷ്മമോ ശൂന്യമോ എന്ന് പറയാൻ കഴിയാത്തതും, യാതൊരു മാറ്റങ്ങൾക്കും വിധേയമാകാത്തതുമായ 'ജീവൻറെ' അനിവാര്യത ഉണ്ടുതാനും. .  എന്താണ് സ്വീകരിക്കപ്പെടുന്നത് ? ആയതുകളെ തരംതിരിക്കുവാനും താരതമ്യം ചെയ്യുവാനും തിരിച്ചറിയിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംവിധാനത്തെ മനസ്സ് എന്നോ  മറ്റെന്തെങ്കിലുമോ തന്നെ വിളിച്ചാലും ആയതും അതീവ പ്രധാനമാണ്....