* "എനിക്ക് എല്ലാമറിയാ"മെന്ന തോന്നൽ ക്ളേശിപ്പിക്കുന്ന അസുഖവും "മറ്റുള്ളവർക്കാർക്കും ഒന്നുമറി"യില്ല എന്ന തോന്നൽ മാരകമായ അർബുദവുമാണ്.... * Concept that "I am the master of everything" is a decease and also the thought that "nobdy know anything" is a dreadful cancer....
Posts
Showing posts from March, 2021
പ്രചോദനത്തിൻറെ പരിഹാസ ശാസ്ത്രം
- Get link
- X
- Other Apps
പ്രചോദനത്തിൻറെ പരിഹാസശാസ്ത്രം തേയിലത്തോട്ടങ്ങൾ ഏതു കാലാവസ്ഥയിലും നയനമനോഹാരിതമാണ്.തേയിലകൊണ്ടുണ്ടാക്കുന്ന ചായയും ഉൻമേഷദായകമാണ്. തേയിലച്ചെടിയിലെ പുതിയ നാമ്പുകളിലെ ശിശിരകണങ്ങളിൽ തട്ടിച്ചിതറുന്ന സുവർണ സൂര്യ കിരണങ്ങളെ ആവോളം ആസ്വദിക്കുമ്പോൾ, ഉറഞ്ഞ മഞ്ഞു കണത്തിലാണോ, അധ്വാനഫലമായ വിയർപ്പ് തുള്ളിയിലാണോ അതോ അകാലത്തിൽ വേർപെടാനൊരുങ്ങുന്ന നാമ്പിനെ ഓർത്തുള്ള ചെടിയുടെ തേങ്ങലിൻറെ ഭാഗമായ കണ്ണുനീരിലാണോ ആദിത്യൻ ദൃശ്യ വിരുന്നൊരുക്കിയത്?? തേയിലച്ചെടികൾ കുള്ളൻമാരായ കുറ്റിച്ചെടികളാണ്.പച്ചപരവതാനി വിരിച്ച പോലെ മിഴിവാർന്ന തേയിലക്കാഴ്ച്ചക്കിടയിൽ, മാനംമുട്ടെ ഉയരാൻ വെമ്പുന്ന പൈൻമരങ്ങളുടെ ശാസ്ത്രമെന്തായാലും, ചായകുടിച്ച് ഉൻമേഷവാൻമാരാകാൻ കഴിയാത്ത തേയിലച്ചെടികൾക്ക് കാഴ്ചവിരുന്നും മോഹവിരുന്നുമൊരുക്കി പ്രചോദിപ്പിക്കുന്നതിനാണിവ. പ്രതീക്ഷയുടെ സൂര്യോദയത്തിലേക്ക് ഇരുകണ്ണും മിഴിച്ച് തേയിലച്ചെടികൾ നോക്കുമ്പോൾ, കാണപ്പെടുന്ന പൈൻമരങ്ങൾ കുറ്റിച്ചെടികളിൽ സ്വപ്നച്ചിറക് വിരിപ്പിക്കുന്നു. അതേ വിളനിലത്തിൽ വളരുന്ന ഞാനും നാളെ അംബരചുംബിയായ പൈൻമരത്തേപ്പോലെ തലയുയർത്തി നിൽക്കുമെന്ന ' ചിന്തകൾ ' തേയിലച്ചെടിയുടെ ഊർജ്ജ ശ്രോതസ്സായി മാറ...